ഇന്നെനിലെ സൌന്ദര്യത്തില്‍
കണ്ണീരിന്‍ നനവെന്തേ ?
വേര്‍പാടിന്‍ വിരഹമെന്തേ ?
ഒരു നഷ്ടസ്വപ്നമായി മാറുകയാണോ നീ?
സമ്മാനിച്ച ചുംബനങ്ങളില്‍
മൌനത്തിന്‍ രാഗമായിരുന്നോ ?
നീ തന്ന പുഷ്പങ്ങള്‍ കനലായി
മാറി ,അകലുകയാണോ?
ഹൃദയം ചിതറിയ പൊട്ടുകള്‍
പെറുക്കി കളയുവാനാകാതെ
ഓര്‍മ്മകള്‍ പെരുകിയ ഏടുകള്‍
കീറി കളയുവാനാകാതെ
ഞാന്‍ നില്പൂ നിന്‍ സ്മരണകളില്‍
ക്ഷണികമാമോരീ ജീവിതത്തില്‍
ക്ഷണികമല്ലോ ഈ വേദന
ഒരശ്രുബിന്ദു പോലും ഉതിരാന്‍
മടിക്കുന്ന അര്‍ത്ഥ തലങ്ങള്‍
ഇല്ലാത്ത എന്റെ സ്വകാര്യ വേദന
No comments:
Post a Comment