മരണം എന്നുമെന്നെ പ്രലോഭിപ്പിച്ചിരുന്നു
ഒരു ദീര്‍ഘ നിശ്വാസത്തിന്‍
ആശ്വാസത്തോടെ വിട പറച്ചില്‍
വേദനകളറിയാതെ
ആ സുഖനിദ്രയിലലിയുവാനും..
ഒരു കൊടും കാറിന് ശേഷമുള്ള
ശാന്തമായ
മോക്ഷപ്രാപ്തിയാണത്..
ജീവനറ്റ ശരീരത്തെ ഇരിക്കുവാന്‍
തിരക്കു കൂട്ടുന്ന ശവം തീനികളെ
ശവത്തില്‍ പങ്കു പറ്റുന്ന
ലാഭാമോഹങ്ങ ളാല്‍ നിര്‍മ്മിതമായ
മനസ്സിന്റെ മാംസങ്ങളായ
പുറംത്തോട് മാത്രമാണ് നിങ്ങള്‍
അമര്‍ത്തിയ ചിരിക്കുമേലെ
കരച്ചിലിന്റെ മൂടുപടമണിഞ്ഞവര്‍
ഭാഗപത്രത്തിനു മേലെ -
കണ്ണീരുറ്റു വീഴാതിരി-
ക്കാനുള്ള ശ്രമത്തിലാണ്
ഇവിടെ നിന്നുള്ള തിരിച്ചു പോക്കിനെ
മരണമെന്ന് പറഞ്ഞു തള്ളാതെ
മോക്ഷമാണീതെനിക്ക് ..
No comments:
Post a Comment