ഹൃദയാന്തര്‍ഭാഗത്ത് എന്നും
സ്നേഹത്തിന്‍ ചാന്തുകുടഞ്ഞ-
തെന്‍ വല്യേട്ടനായിരുന്നു
ഹൃദയഭിത്തികളില്‍ തട്ടി ഇന്നും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്ന
സ്നേഹസ്വരമാണാവിളി പോലും
മനസ്സിലെപ്പോഴും അകലം
സൂക്ഷിച്ചവര്‍ക്കിടയില്‍
ജീവിച്ചു തീരുമ്പോഴും
ഒരു താരാട്ട് പാട്ടായ്
വല്യെട്ടനെന്നുമെന്‍
അരികിലുണ്ടായിരുന്നെന്കിലെന്ന -
റിയാതാശിച്ചു പോകാറണ്ടീ
കുഞ്ഞനുജത്തി ...
കണ്ണുനീര്‍ത്തുള്ളികള്‍
തുളുംബാനോരുങ്ങവേ
അറിയാതെ ചുണ്ടിലു-
തിരാറുണ്ടെന്നും "ന്റെ ഏട്ടാ.."
കൊതിച്ചു പോകുന്നു ഞാന്‍ ഇന്നും
ആ സ്നേഹത്തിനായി ;ആ കരുതലിനായി
ദൂരെ ഏതോ മാറാല കൂട്ടിനുള്ളില്‍
മരഞ്ഞിരുന്നാണെങ്കിലും
തല്ലു കൂടിയും ചെറു കുസൃതികള്‍
കാണിച്ചും എനിക്കെന്റെ ഏട്ടന്റെ കുഞ്ഞനുജത്തിയാകാന്‍
രക്തബന്ധം എന്നാ പുസ്തകത്തിന്‍ ഏടുകള്‍
മറിയുമ്പോള്‍ അറിയാതെ പോയ ഒരേ-ടാണെന്നും
എട്ടന് ഞാനും എന്റെ സ്നേഹവും
No comments:
Post a Comment