വാടക അമ്മ
"അമ്മേ"എന്ന് വിളിക്കട്ടെ ഞാനീ
പാത്രത്തിലിരുന്നു
കേള്‍ക്കുമോ നീ എന്‍ ശബ്ദം
നീയെനിക്കമ്മത്തന്നെയല്ലോ
പുറം ലോകം കാണെന്ടതിലെനിക്ക്
നഷ്ടപെടുന്നത് നിന്നെയല്ലോ
പാലൂട്ടാനും താരാട്ട് പാട്ട് പാടുവാനും
നിഷേധികല്ലോ നിന്നിലെ മാതൃത്വം
യെന്‍ മുഖം കാണാന്‍ ആഗ്രഹാമില്ലമ്മേ ?
പത്ത് മാസമായിലെ ഞാന്‍ നിന് ഉദരത്തില്‍?
പേടിയാണ മ്മേ എനിക്കച്ചന്‍ ഉണ്ടെന്നാലും
അച്ചന്റെ ഓമന മകളായാലും
എന്തിന്നെന്നെ ചുമന്നു നീ ഇത്രനാളും ?
മാതൃത്വം ഒരു കരാര്‍ മാത്രമായോ?
എത്ര സ്നേഹമുള്ള കരങ്ങളിലേക്കാണെങ്കിലും
ഈ സുരക്ഷിതം ഇനി എനിക്ക് കിട്ടുമോ?
No comments:
Post a Comment