Sunday, 22 July 2012

മരണ വണ്ടി



സ്വപ്നങ്ങളുടെ ശവത്തെ 
കീറി മുറിക്കുന്ന 
എന്നില്‍ 
നീയെന്താണ് ചികയുന്നത് ?

നിറഞ്ഞു നിറഞ്ഞു 
നീയായിത്തീരാന്‍ 
എവിടെയാണ് 
എന്നിലിടം ബാക്കിയെന്നോ?

സ്വപ്നങ്ങളുടെ ആഴം താണ്ടിയ 
കവിതകള്‍ പെരുകിയ 
ഹൃദയമവിടെയുണ്ടെന്നു
ഉറപ്പു വരുത്തുവാനോ?

വിട്ടു പോകാന്‍ മനസ്സിലെന്നു 
പറഞ്ഞു കൊണ്ടിരിക്കുന്ന 
ഓര്‍മ്മകളെയോ

കാലങ്ങള്‍ക്കപ്പുറത്ത് നിന്നും 
ഓര്‍മ്മത്താളുകള്‍
ശബ്ദത്തോടെ 
മറിഞ്ഞു കൊണ്ടേയിരുന്നു 
അതിനിടയില്‍ ഒരു മുഖവും 

എന്നിലിടങ്ങളൊന്നുമിനീയില്ലെന്
നു
നിനക്കും എന്നിക്കും
മാത്രമറിയാമായിരുന്ന സത്യം

അതിനിടയിലെവിടെയാണ്
സംശയത്തിന്റെ വിഷവിത്തുകള്‍
മരണവണ്ടിയായ്
സൈറന്‍ മുഴക്കി നിനക്കു മേല്‍
പാഞ്ഞു കയറിയത്?

എന്നിട്ടും
കൈ അറിയാതെ വിറച്ചു
മുഖം കണ്ടപ്പോള്‍

ഒരിക്കല്‍
ഹൃദയത്തെയും
ശബ്ദത്തെയും
കണ്ണുകളേയും
കീഴടക്കിയ മുഖം

No comments:

Post a Comment