ഇനി ഞാനെന്‍
വലിച്ചിഴക്കപെട്ട മനസ്സിന്‍
സ്വപ്നകോശങ്ങളെ ഓരോന്നായി
ആണി അടിച്ചു ആലില്‍ തറക്കാം
പിന്തിരിഞ്ഞു നോക്കാതെ
ഒഴുക്കുള്ള പുഴയില്‍
ഹൃദയ ശംഖിനെ ഒഴുക്കി കൊള്ളാം
ചോര പൊടിഞ്ഞിറങ്ങിയ
നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി
നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങാം
"ചൊവ്വ"യെ മറക്കാം
ആരോ ചലിപ്പിക്കുന്ന യന്ത്ര മനുഷ്യന്‍ ആകാം
പിന്നീട്
ആത്മാവ് അറ്റ ശരീരത്തെ
കാഴ്ച്ച വെക്കാം
അലമുറയിടാതെ
ഞരങ്ങാതെ
ഞാനീ
ഹോമകുണ്ടത്തില്‍ തന്നെ ഇല്ലാതാകം !
ഹോമകുണ്ടത്തില്‍ തന്നെ ഇല്ലാതാകം !
No comments:
Post a Comment