Sunday, 22 July 2012

ഞാന്‍ തേടുന്നത്



നിശബ്തതയുടെ മൂടുപടം 
അണിഞ്ഞ നിന്‍ ഓര്‍മ്മകള്‍ 
പെരുകിയ ഈ ഇരുട്ടറയില്‍ 
ഞാന്‍ തേടുന്നത് 
നിന്നെ അല്ല..!

പാതി തുറന്നിട്ട ജനാലകളിലൂടെ 
ഇരമ്പുന്ന കാറ്റേറ്റു ചിറകറ്റു 
വീഴുന്ന ചിത്രശലഭങ്ങളെ അല്ല..!

നിനക്കുന്മാതം നല്‍കിയ സിറിജുകളെ അല്ല 
നീ അവസാനമായി ഗാഡം പുണര്‍ന്ന 
മയക്കു മരുന്നുകളെ അല്ല..!

നിന്നെ എന്നില്‍ നിന്നും അകറ്റിയ  പരിഭവങ്ങളെ അല്ല 
നിന്റെ മനസ്സിനെ കാര്‍ന്നു 
തിന്ന കടിഞ്ഞൂണ്‍ പ്രണയത്തെ അല്ല..!

നിനക്കും എനിക്കും അകലം 
സൃഷ്ടിച്ചു ആര്‍ത്തിരമ്പി 
പിന്‍വാങ്ങിയ തിരമാലകളെ അല്ല..!

നമ്മുക്കിടയില്‍ ഇടിമിന്നലായി എത്തിയ 
നിശ്വാസങ്ങളെ ചവിട്ടി മെതിച്ച 
പരിഹാസങ്ങളെ അല്ല..!

മാറാല കെട്ടുകളില്‍ നിറഞ്ഞു 
നിന്നിരുന്ന നിന്‍ നിശ്വാസത്തിന്‍ 
തുടിപ്പുകളെ അല്ല..!

നിന്‍ വസ്ത്രങ്ങളില്‍ തിങ്ങി നിറഞ്ഞ 
വിയര്‍പ്പിന്‍ ഗന്ധമല്ല 
അവ മറയ്ക്കാനായി നീ
പൂശിയ സുഗന്ധത്തെയല്ല ..!

നിന്നിലൂടെ ഊര്‍നിറങ്ങിയ
പുസ്തക കൂമ്പാരങ്ങളെ അല്ല
പ്രണയ ലേഖനങ്ങളെ അല്ല ..!

ഞാന്‍ കൊതിച്ച വാക്കുകളിലെ 
സ്നേഹത്തെ എനിക്ക് നല്‍കാതെ 
വരണ്ടു പോയ മഷി തണ്ടുകളെ അല്ല ..!

പൊട്ടിയ കുടത്തിലെ ഒരു
തുള്ളി നീര് പോലുമല്ല ...!!

മറിച്ചു
ഞാനിന്നു ഈ മുറിയില്‍ 
തേടുന്നത് പഴകിയതെങ്കിലും 
ഞാനെന്‍ നെഞ്ചോടു ചേര്‍ത്ത് 
പിടിച്ച സ്വപ്നത്തെയാണ് ...
ആ സ്നേഹത്തെയാണ്‌ ....!!

No comments:

Post a Comment