Sunday, 22 July 2012

നീ മാത്രം ..??


ഇന്നലെ പെയ്ത മഴക്കെനോടായി 
എന്തോ രഹസ്യമായ് പറയേണ്ടിയിരുന്നത്രേ
ഈ കോണിച്ചുവട്ടില്‍ ഇരുന്നു ഞാനിന്നെന്‍
ഓര്‍മ്മതന്‍ ഇതള്‍ മറയ്ക്കവേ
മിന്നിമാഞ്ഞു പോയി നിന്‍ പുഞ്ചിരി 
നമ്മെ മറന്നു നാം നടന്ന ക്ഷേത്രാങ്കണങ്ങളും 
കണ്ണ് ചിമ്മി നമ്മോടു സംസാരിച്ച താരകളും 
ആല്‍ത്തറയിലെ തിരികളും ...നാം കോര്‍ത്തെടുത്ത മാലകളും 
-യെല്ലാം എന്നെ നിന്‍ അരികിലെയ്ക്കാനയിച്ചു 

പോയകാല സ്മരണയില്‍  നീരാടി നില്‍ക്കവേ 
കണ്ടു ഞാനാ സുന്ദരിയെ ...നിന്‍ വേളിയെ
ഇല്ലത്തെ കാവും കുളവും ഉണര്‍ത്തിയ ആ കൊച്ചു സുന്ദരിയെ 
ചന്ദനം പൂശിയ മേനിയഴകില്‍ പൂക്കളും 
കിളികളും പൂബാറ്റകളും ക്ഷണം അവളുടെതായി 
അവളുടെ ച്ചുംബനമേറ്റല്ലോ സന്ധ്യ പോലും 
ഉറങ്ങിയത്..
അവളുടെ മരുപടിയായല്ലോ കുയില്‍ പോലും 
മൂളിയത്..

കണ്ണു നിറഞ്ഞു തുളുമ്പിയെങ്കിലും 
കരഞ്ഞില്ല ഞാന്‍..
ഹൃദയത്തുടിപ്പുകള്‍ നിലച്ചെങ്കിലും 
തളര്‍ന്നില ഞാനന്ന് ..

പുത്തന്‍ തിരുവാതിരയും കാര്‍ത്തികയും 
ആ സുന്ദരിയെ അന്നേ തരളിതയാക്കി..

എങ്കിലും കണ്ടു ഞാനാ മൂടല്‍മഞ്ഞു 
നീ മാത്രം ഉണരാത്തതെന്തു ..?
നീ മാത്രം മതിമറക്കാത്തതെന്തു ..?
എന്തെ നീ മാത്രം...നീ മാത്രം..??

No comments:

Post a Comment