Sunday, 22 July 2012

കെട്ടുകള്‍


നഷ്ടപ്പെടുമെന്ന ഭയമാണ് 
കെട്ടിപ്പൂട്ടി വെക്കാന്‍ 
പഠിപ്പിച്ചത് 

ചിലതൊക്കെ 
കൊഴിഞ്ഞു വീഴാന്‍ തുടങ്ങി 
ചിലതിനെല്ലാം 
ശ്വാസം മുട്ടി 

വീണ്ടും വീണ്ടും 
കെട്ടി നോക്കി 
മുറുകുന്നില്ല
എത്ര കെട്ടിയിട്ടും 

ഇടത്തു വെച്ചും 
വലത്തു വെച്ചും കെട്ടി 
മുകളിലും 
താഴെയും കെട്ടി

കടുംകെട്ടിട്ടു 
കുറുകെ കേട്ടിട്ടു
കല്യാണ കേട്ടിട്ടു 
ഒന്ന് പോലും ഭംഗിയായില്ല 

പൊട്ടിയ മംഗല്യച്ചരടും
കാലിലെ കൊലുസും 
അടര്‍ന്ന കമ്മലുമായി
തട്ടാനെ കണ്ടു 

കൂട്ടിയോജിപ്പിക്കാനായി 
വക്കീലിനെ കണ്ടു 
ഡോക്ടറെ കണ്ടു 
ദൈവത്തെ വിളിച്ചു 

കയര്‍ 
തേഞ്ഞു പോയത് മാത്രംമിച്ചം ..!!!

No comments:

Post a Comment