ഇന്നലെ ഞാന്‍ വലിച്ചെറിഞ്ഞ
തൂലികത്തുമ്പില്‍ നിന്നും
ഉതിരാന്‍ മടിച്ചു നിന്നോരശ്രുബിന്ദു
കാലത്തിന്റെ നാഭിച്ചുഴിയില്‍ നിന്നും
വേര്‍പ്പെട്ടു,ചേതനയിലാതെ
നമ്മുക്കിടയില്‍ വീണുകിടക്കുന്നു
ഇന്നലകളുടെ നിണ പുഷ്പങ്ങള്‍
അഴിഞ്ഞു വീണൊരെന്‍ ചുരുള്‍ മുടി-
ക്കെട്ടു നീ നോക്കി നിന്നതും
നിന്‍ മിഴികള്‍ ഈറന്‍ അണിഞ്ഞതും
ഓര്‍ക്കാന്‍ ഓര്‍മകളിലിനി
അകലാന്‍ നാം അടുത്തിട്ടുമില്ല.
No comments:
Post a Comment