എഴുതുമ്പോള്‍ കൈ വിറച്ചിരുന്നു
മുകളില്‍ മറുകൈ കൊണ്ട്
മുറുക്കി പിടിച്ചിരുന്നു
അക്ഷരതെറ്റുകള്‍ എന്ന് ഒരാള്‍
കവിതയില്‍ ജീവനില്ല എന്ന് മറ്റവന്‍
എന്റെ കവിതകളെന്നും തുടങ്ങിയത്
കരിയിലകളില്‍ നിന്നായിരുന്നു.
ഇടയിലെപ്പോഴോ രണ്ടു കവിതകള്‍
തമ്മില്‍ കണ്ടു മുട്ടി
അമര്ത്തിപ്പിടിച്ച്ചും
തുണി തിരുകിയും
അടകിവെച്ചിരുന്നതായിരുന്നു
കല്ലേറെറ്റപ്പോള്‍ സംശയവുമേറി
അല്ല,ഞാനും ഒരു കവിതയായോ?
No comments:
Post a Comment