Thursday, 8 November 2012

നിനക്ക് വേണ്ടി ഇനി ഞാനൊരു 
പുതപ്പു  തുന്നാം
മറ്റാരും കാണാതെ ,
നീ പോലും അറിയാതെ 
ആ പുതപ്പിനടിയില്‍ നിന്നോടൊപ്പം 
നിന്റെ സ്വപ്നങ്ങളെയും കൂട്ടി വെയ്ക്കാം ...

അതിലൊന്നില്‍ എന്നോ കൂട്ടി ചേര്‍ത്ത 
എന്നെയും നിന്റെ നെഞ്ചോടു ചേര്‍ത്ത് വെയ്ക്കാം 
ആയിരം കടലുകളുടെ ആഴമുണ്ടായിരുന്നു 
നിന്റെ ഓരോ ശ്വാസ -നിശ്വാസങ്ങള്‍ക്കും 

ആഴങ്ങളിലെക്കെവിടെയോ വഴുതി വീണ 
എന്റെ ആത്മാവിനെ പട്ടുടുപ്പണി ഞ്ഞ് 
ആ കടലിനു മീതെ നടത്തി പലപ്പോഴായി 

നിന്റെ കണ്ണില്‍ നീ എന്നും 
എന്റെ   പുഞ്ചിരിക ളെ മാത്രം സൃഷ്ടിച്ചിരുന്നു 
ഒരു തുള്ളി കണ്ണുനീര്‍ പോലും 
അന്നൊരിക്കലും നിന്നെ പൊള്ളിച്ചിട്ടില്ല ..

എന്നാലും,
 ഒരാണി പോലെ നിന്റെ സിരകളില്‍ 
തറച്ച ആ വിഷക്കുപ്പികളില്‍ 
ഞാനും അലിഞ്ഞു ചേര്‍ന്നു ഒരിക്കല്‍ .

മറിച്ചൊന്നും പറയുവാനാകാതെ 
നിശ്ചലമായി എല്ലാം കണ്ടു കൊണ്ട് നിന്ന 
നിന്റെ ആ മുഖം ഇന്നും ഈ ഉറക്കത്തിലും 
എനിക്ക് കാണാം ,മറ്റൊന്നും കാണുവാനാകാതെ 

Tuesday, 6 November 2012

എന്നോ മറന്ന പാട്ടിന്റെ 
തൂവല്‍ പൊഴിഞ്ഞ ഇതളുകളില്‍ 
അലിഞ്ഞു പോയ നിന്റെ സ്നേഹം .....

നിന്‍ മാറില്‍ ചാഞ്ഞു കിടന്നു കേട്ട 
പാട്ടുകളിലെലാം പൊഴിയാന്‍ കാത്തുനിന്ന 
കണ്‍ തുള്ളികള്‍ .....

പാടാതെ,കേള്‍കാതെ ,
പാട്ടുകള്‍ ഓടിയോളിച്ചിരുന്നു നിന്‍ മിഴികളില്‍ ....

മറക്കാതെ എഴുതി തീര്‍ത്ത
ഈ വരികളില്‍ പോലും ഇല്ല 
എനിക്ക്  പറയുവാനുള്ളതെല്ലാം ..!!

നഷ്ടപ്പെടുന്നു എനിക്ക് നിന്റെ സ്നേഹവും....
എന്റെ അക്ഷരങ്ങളെയും .

Thursday, 2 August 2012

ആരാണ് പ്രണയം എന്നും പ്രണയിച്ചത്
മഴയെ മാത്രമാണെന്ന് പറഞ്ഞത്?
ഇന്നിവിടെ  തോരാതെ മഴ
പെയുന്നുണ്ട്
എന്റെ പ്രണയം മഴയോടാണെന്നു
അറിഞ്ഞിട്ടാണോ പ്രണയം
മഴയോട് പറഞ്ഞത്
ഞാന്‍ മാത്രം നനയരുതെന്നു ?

Saturday, 28 July 2012

മൌനമേറെ മായ്ച്ചു കളഞ്ഞ
മണിചെപ്പുകളില്‍ ഒന്നില്‍
മിഴിപൊത്തി കിടന്ന
മയില്‍‌പ്പീലി തേടിയ 
 മഞ്ഞുമലകാടുകളിലെ
ആ നീലമിഴികളോട് എനിക്കും തോന്നി
ഒരിഷ്ടം .

കാല്ചിലങ്ക തന്‍ ശബ്ദം കേള്‍പ്പികാതെ
എന്നെ  പറ്റിച്ചു ഓടിയൊളിച്ചിരുന്ന
സ്വപ്നങ്ങള്‍ക്കും
എന്നും നിന്റെ സ്വരമായിരുന്നു

പ്രണയമായിരുന്നു എന്റെ കണ്ണുകള്‍ക്ക്‌ .........

ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അരികത്ത്
പൊഴിയുന്നു ആയിരം വര്‍ണമാം
തൂമഞ്ഞുത്തുളികള്‍ ...

ചേമ്പിലക്കുംബിളില്‍ നിറഞ്ഞ
ആയിരമായിരം കൊഞ്ചലുക ള്‍

പ്രണയമായിരുന്നു എനിക്കീ പ്രപഞ്ചത്തിനോടു 
മുഴുവനും....

Friday, 27 July 2012


ഒന്നും മിണ്ടാത്ത തെന്തേ ..?
നിന്‍ നിറമിഴിയെന്തേ തുളുമ്പി ..?
മൂകമായി നിന്ന മുല്ലപൂവിന്‍ കണം
അറിയാതെ തേങ്ങി കരഞ്ഞു പോയി
ആയിരം മിഴിപൂക്കളാല്‍
ഈറനടങ്ങിയ സ്വപ്നങ്ങളുമായി




ഇന്നെനിലെ സൌന്ദര്യത്തില്‍ 
കണ്ണീരിന്‍ നനവെന്തേ ?
വേര്‍പാടിന്‍ വിരഹമെന്തേ ?
ഒരു നഷ്ടസ്വപ്നമായി മാറുകയാണോ നീ?

സമ്മാനിച്ച ചുംബനങ്ങളില്‍ 
മൌനത്തിന്‍ രാഗമായിരുന്നോ ?
നീ തന്ന പുഷ്പങ്ങള്‍ കനലായി 
മാറി ,അകലുകയാണോ?

ഹൃദയം ചിതറിയ പൊട്ടുകള്‍ 
പെറുക്കി കളയുവാനാകാതെ
ഓര്‍മ്മകള്‍ പെരുകിയ ഏടുകള്‍ 
കീറി കളയുവാനാകാതെ 
ഞാന്‍ നില്പൂ നിന്‍ സ്മരണകളില്‍ 

ക്ഷണികമാമോരീ ജീവിതത്തില്‍ 
ക്ഷണികമല്ലോ ഈ വേദന 
ഒരശ്രുബിന്ദു പോലും ഉതിരാന്‍ 
മടിക്കുന്ന അര്‍ത്ഥ തലങ്ങള്‍ 
ഇല്ലാത്ത എന്റെ സ്വകാര്യ വേദന 

സമര്‍പ്പണം


ഇനി ഞാനെന്‍ 
വലിച്ചിഴക്കപെട്ട മനസ്സിന്‍ 
സ്വപ്നകോശങ്ങളെ ഓരോന്നായി 
ആണി അടിച്ചു ആലില്‍ തറക്കാം

പിന്തിരിഞ്ഞു  നോക്കാതെ 
ഒഴുക്കുള്ള പുഴയില്‍ 
ഹൃദയ ശംഖിനെ ഒഴുക്കി കൊള്ളാം 

ചോര പൊടിഞ്ഞിറങ്ങിയ 
നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി 
നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങാം

"ചൊവ്വ"യെ മറക്കാം 
ആരോ ചലിപ്പിക്കുന്ന യന്ത്ര മനുഷ്യന്‍ ആകാം 
പിന്നീട് 
ആത്മാവ് അറ്റ ശരീരത്തെ 
കാഴ്ച്ച വെക്കാം 

അലമുറയിടാതെ 
ഞരങ്ങാതെ 
ഞാനീ
ഹോമകുണ്ടത്തില്‍ തന്നെ ഇല്ലാതാകം !


Sunday, 22 July 2012



I always loved to describe 'you' as 'rain'..
sometimes i too feel you are the 'rain' from my eyes...!!

തുറന്നിട്ട ഈ ജാലകത്തിലൂടെ
എന്റെ മുഖത്ത് വന്നു പതിക്കുന്ന
മഴതുള്ളികള്‍ക്ക് പോലും നിന്നെ കുറിച്ചു
മാത്രമേ പറയുവാനുണ്ടയിരുന്നുള്ളൂ.



നീ എന്ന വിളക്കിലെ ഒരു തിരിയെങ്കിലും 
കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ .......

do you know...???


sometimes,tears do speak untold feelings..
tears from my eyes
started speaking about u...
those drops twinkles and shines
when it says your name...
though sad, now i realized 
even my tears started 
loving you...!


മഴ മൂളുമീ മൌനരാഗത്തിന്‍ 
അലിഞ്ഞു ചേര്‍ന്നത് ശ്രീരാഗമോ?
ഒരു ചെറു മഞ്ഞുതുള്ളിയായി 
ഇന്നിതാ ഞാന്‍ നിന്‍ നെറ്റിയില്‍ 
ആതിര നക്ഷത്രങ്ങള്‍ സാക്ഷിയാകെ..

മൌനത്തിന്‍ ജാലകത്തിനപ്പുറം 
മായാത്തൊരു സ്വപ്നവുമായി .....

ചന്ദനം ചാലിച്ച സന്ധ്യകളില്‍ നക്ഷത്ര കണ്ണുമായി യെനരികില്‍ വന്നതും ,
പ്രണയത്തിന്‍ത്തൂവല്‍ എനിക്കായ് സമ്മാനിച്ചതും എന്തിനായിരുന്നു?
അവസാന കാലത്ത് നിന്നിലേക്ക്‌ 
ചാഞ്ഞ ഒരു മുല്ലവള്ളി ആയിരുന്നു ഞാന്‍ 
എന്നിട്ടും താങ്ങി നിര്‍ത്താന്‍ 
നിനക്ക് കഴിയാതെ പോയി.

നനഞ്ഞ കണ്ണുകളില്‍ നിന്നും 
പൊഴിയുന്ന ഈ കണ്ണുനീര്‍ തുള്ളികള്‍ക്ക് 
അഗ്നിയെക്കാള്‍ ശക്തിയുണ്ട് ....
ഈ തേങ്ങലിന് കാടിന്റെ 
നിശബ്തതയെക്കാള്‍ ആഴമുണ്ട് ....


ഒരിക്കല്‍ പോലും കണ്ടിട്ടിലാത്ത നിന്റെ കണ്ണുകളിലേക്ക് 
ഇന്ന് ഞാന്‍ നോക്കിയപ്പോള്‍ കണ്ടത് തിളങ്ങുന്ന...,
ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന കണ്ണുകളെ അല്ല !
തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് പായുന്ന
 കാലചക്രത്തിന്റെ അതിവേകതയോടുള്ള 
നിശബ്തമായ അലര്‍ച്ചയുടെ വര്‍ണങ്ങളെ ആണ്.

പണ്ടെങ്ങോ നീ അറിയാതെ ചെയ്ത തെറ്റാണ് 
എന്നോടുള്ള ഈ 'പ്രണയം'..
ഇന്ന് നിന്നെ അത് എത്ര മാത്രം മുറിപ്പെടുത്തുന്നുന്ടെന്നു 
എനിക്ക് അറിയാന്‍ സാധികുന്നുണ്ട്..
 നിന്റെ ഈ മൌനത്തിന്റെ ആഴത്തെ 
മറികടക്കാമെന്ന മോഹവുമായി എത്തിയ എനിക്ക് തെറ്റി.. 
സ്വപ്നമാം അവശിഷ്ടങ്ങളുടെ ഭാരമേറെ ഉള്ള 
എന്റെ ശിരസ്സ്‌ വന്നു അവസാനം പതിച്ചത് 
നിന്റെ ചുമലില്‍ തന്നെ ആയിരുന്നു...

നീ തൂക്കിയിട്ട തുലാസില്‍
ഒരറ്റത്തും ചേര്‍ക്കാന്‍ പറ്റാത്ത ഭാരമായിരുന്നു 
അവസാനനാളുകളില്‍ ഞാന്‍ നിനക്ക്..
പരിഭവങ്ങള്‍ അറിയിക്കാന്‍ ഭയന്ന് ...
നിന്റെ നിസഹായതയെ ഈ പുസ്തകത്തിലേക്ക് പകര്‍ത്തി ....
ഞാനിവിടെ ....
നിന്നോട് പറയാതെ പോയ ഒരു വാക്കുകളെയും.,
ചേര്‍ത്ത് പിടിച്ചു ഒരു കൊച്ചു ഊഞ്ഞാല്‍ കെട്ടി.,
അതിലൂടെ ആകാശമെന്ന അനന്തതയിലേക്ക് പറക്കുന്നു...............
നിശബ്തയുടെ രൂപമാണ് എന്നും നിനക്ക് .

വാടക അമ്മ


വാടക അമ്മ

"അമ്മേ"എന്ന് വിളിക്കട്ടെ ഞാനീ
പാത്രത്തിലിരുന്നു
കേള്‍ക്കുമോ നീ എന്‍ ശബ്ദം 
നീയെനിക്കമ്മത്തന്നെയല്ലോ 
പുറം ലോകം കാണെന്ടതിലെനിക്ക് 
നഷ്ടപെടുന്നത് നിന്നെയല്ലോ 
പാലൂട്ടാനും താരാട്ട് പാട്ട് പാടുവാനും 
നിഷേധികല്ലോ നിന്നിലെ മാതൃത്വം 
യെന്‍ മുഖം കാണാന്‍ ആഗ്രഹാമില്ലമ്മേ ?
പത്ത് മാസമായിലെ ഞാന്‍ നിന്‍ ഉദരത്തില്‍?
പേടിയാണ മ്മേ എനിക്കച്ചന്‍ ഉണ്ടെന്നാലും 
അച്ചന്റെ ഓമന മകളായാലും 
എന്തിന്നെന്നെ ചുമന്നു നീ ഇത്രനാളും ?
മാതൃത്വം ഒരു കരാര്‍ മാത്രമായോ?
എത്ര സ്നേഹമുള്ള കരങ്ങളിലേക്കാണെങ്കിലും
ഈ സുരക്ഷിതം ഇനി എനിക്ക് കിട്ടുമോ?

ഇനി ആരും കവിതകള്‍ എഴുതീടല്ലേ...!!


എഴുതുമ്പോള്‍ കൈ വിറച്ചിരുന്നു
മുകളില്‍ മറുകൈ കൊണ്ട് 
മുറുക്കി പിടിച്ചിരുന്നു

അക്ഷരതെറ്റുകള്‍ എന്ന് ഒരാള്‍
കവിതയില്‍ ജീവനില്ല എന്ന് മറ്റവന്‍

എന്റെ കവിതകളെന്നും തുടങ്ങിയത്
കരിയിലകളില്‍ നിന്നായിരുന്നു.

ഇടയിലെപ്പോഴോ രണ്ടു കവിതകള്‍
തമ്മില്‍ കണ്ടു മുട്ടി

അമര്ത്തിപ്പിടിച്ച്ചും
തുണി തിരുകിയും
അടകിവെച്ചിരുന്നതായിരുന്നു

കല്ലേറെറ്റപ്പോള്‍ സംശയവുമേറി
അല്ല,ഞാനും ഒരു കവിതയായോ?


ആദ്യമൊക്കെ നീ എന്നിലെ സ്വപ്നമായിരുന്നു 
പിന്നീട് എന്‍ നിറമിഴിയിലെ തുള്ളിയായി
അറിയാതെ എന്റെ വാശിയും ദേഷ്യവും ആയി
ഇപ്പോള്‍ ഈ നിമിഷത്തില്‍ നീ എന്റെ......


നിന്നിലെ ഓരോ ചലനങ്ങളും എന്നില്‍ സൃഷ്ടിച്ചത് 
ഒരിക്കലും പെയ്തു തോരാത്ത മഴയാണ് 
ഓരോ വാക്കുകളും സ്പര്‍ശിച്ചത്  
തളര്‍ന്നു പോയ എന്റെ തൂലികയെ ആണ് 
മരത്തിനു ഭൂമിയോടുള്ള സ്നേഹമാണ് വേരുകള്‍ 
എന്നിലെ വേരുകള്‍ ആഴ്നിറങ്ങി നിന്നില്‍
സ്പര്‍ശിച്ചത് എങ്ങനെ ഞാന്‍ അറിയാതെ പോയി
ഓര്‍മ്മകളില്‍ എവിടെയോ 
നീ ഓടി കളിക്കുന്നു 
കാണാതെ മാത്രം കണ്ട നിന്നെ 
കണ്ണുകള്‍ക്ക്‌ പോലുമിന്നു അന്യമായി 

ഇനിയുമീ ഇരുളില്‍ നീങ്ങും 
ഉരുംബുകള്‍ക്കെല്ലാം പച്ച നിറമാണെ-
ന്നോതിയവനല്ലോ "മഹാകവി"
everything is silent except your silence...!!!
മറ്റാരും കാണാതെ നിന്നെ വന്നു പുല്‍കുമീ കാറ്റിന്റെ
നേര്‍ത്ത വിരലാല്‍ തട്ടി ഉരുകി അടര്‍ന്നു വീഴുമീ
മഞ്ഞുതുള്ളി തന്‍ ഒരു തുള്ളി കണ്ണുനീരില്‍
ജ്വലികട്ടെ ഇനിയുള്ള എന്റെയീ ലോകം..!!

Missing you on your B'DAY....



Of all the faces i see today,
i searched yours.
i thought i saw you
hiding in a mist..
But No! I cursed my ''mortal eyes'.

My eyes are still searching
they never listened me.
tried to stop them ,
but they gave a dewdrop and ran

Yeahh!! it was you-it was
a silent drizzling rain in
the dark cloaked sky ,wen
u came and sat beside me
holding my hands.

Candles,Cakes,Decorations
Music,Gifts...Wishes....
but ,where you vanished at once?
why you left me lone in this crowd??

Eyes didn't search you
as the tears blurred my vision..
"I miss you................"

opened my eyes...its morning
half past six here..
and am in my bed...it's 'YOUR DAY'..
Missing you to the core...
and i saw my pillow still wet. 
എത്ര വായിച്ചാലും തീരാത്ത 
മേഘങ്ങളെ
മനസിലാക്കാന്‍ നീ പഠിച്ചപ്പോള്‍
എനിക്ക് കിട്ടിയത് എന്നെ തന്നെയായിരുന്നു !!

പാഴില


നോവിന്റെ വീഥിയില്‍ ഒലിച്ചിറങ്ങിയ 
ഒരു പാഴില
സര്‍ഗ്ഗസൌന്ദര്യത്തിന്‍ അദ്ധ്യായങ്ങള്‍
കുറിക്കുമ്പോഴും നഷ്ടപ്പെട്ടു പോയ 
തന്‍ തേജസ്സിനെ .....

ചില്ലകളില്‍ ഇരുന്നന്നു 
കാറ്റിന്‍ മൃദു തലോടലേറ്റ് വാങ്ങി 
ഭൂമിയെ ഹരിതമാനോഹരമാക്കി 
ഉറങ്ങിയ ആ നിമിഷവും 
വേനലിന്റെ ചൂടേറ്റു വാടി ഉണങ്ങിയ 
വേദനയും 
നഷ്ടപ്പെട്ടു പോയ സൌന്ദര്യത്തിന്‍ വേവലാതിയും 
സ്വപ്നസാമ്രാജ്യങ്ങള്‍ക്ക് അന്തര്‍ലീനമായുള്ള  
ആ കണിക നഷ്ടപെട്ട പോലെ 
ഇനിയെന്നും ..........

നീ


ഇന്നലെ ഞാന്‍ വലിച്ചെറിഞ്ഞ 
തൂലികത്തുമ്പില്‍ നിന്നും 
ഉതിരാന്‍ മടിച്ചു നിന്നോരശ്രുബിന്ദു 

കാലത്തിന്റെ നാഭിച്ചുഴിയില്‍ നിന്നും
വേര്‍പ്പെട്ടു,ചേതനയിലാതെ
നമ്മുക്കിടയില്‍ വീണുകിടക്കുന്നു 
ഇന്നലകളുടെ നിണ പുഷ്പങ്ങള്‍ 

അഴിഞ്ഞു വീണൊരെന്‍ ചുരുള്‍ മുടി-
ക്കെട്ടു നീ നോക്കി നിന്നതും 
നിന്‍ മിഴികള്‍ ഈറന്‍ അണിഞ്ഞതും
ഓര്‍ക്കാന്‍ ഓര്‍മകളിലിനി 
അകലാന്‍ നാം അടുത്തിട്ടുമില്ല.

മൌനഗീതം



അങ്ങകലെ തെളിഞ്ഞു വന്ന മേഘമായ്
പൊഴിഞ്ഞ വേനല്‍ മഴയുടെ നൊമ്പരമായ് 
കുഞ്ഞരുവിതന്‍ ഗദ്ഗദമായ് 
മാറുന്നു നീയെന്നില്‍.. 

ഞാന്‍ അറിയാത്ത നിനക്കായ് 
കാത്തുവെപ്പു ഞാനീ മൌനഗീതത്തെ
യെന്‍ ചിറകിന്‍ കീഴെ 
ഓമനിപ്പൂ ഞാനീ വേളയില്‍ 
എന്നിലെ എനിക്കായ് മാത്രം...!

>പിന്നീടൊരു  വാക്കിന്‍  മറവില്‍ 
എഴുതി  തള്ളി  ഞാനാ  ഇഷ്ടം 
ദൂരങ്ങളിലെകെങ്ങോ മാഞ്ഞു  പോകുമീ  
മേഘവര്‍ണ്ണ  പറവകള്‍  പോല്‍ 
 ഇനിയെന്റെ  യാത്രയും  അനന്തതയിലേക്ക് .
>നിന്‍ മിഴികളില്‍ നിന്നാ നീര്‍ക്കണം പൊഴിയവേ
ചേര്‍ത്ത് വെച്ചു ഞാനതെന്‍ ഉള്ളംകയ്യില്‍ 
കണ്ടു ഞാനതില്‍ നാം നമ്മുടേതെന്നു കരുതിയ 'ആ ലോകത്തെ'
ഇന്നെനിലെ സന്ധ്യകള്‍ക്ക് ആഴകേകിയതെല്ലാംനിന്നിലെ ദീപശാഘ...

>മഞ്ഞിന്‍ മറയിട്ട താരകമോ നീയെന്‍ 
                   മുന്നില്‍ ...?
മായാതെ നിന്ന സ്വപ്നമോ നീയെന്‍ 
                      കണ്ണില്‍ ..?
>ഞാനും നീയും തേടുന്നു 
      നീ കണ്ണടച്ചു വെളിച്ചത്തേയും 
     ഞാന്‍ കയ്യിലൊരു പന്തവുമായ് ഇരുട്ടിനേയും..!!!

കെട്ടുകള്‍


നഷ്ടപ്പെടുമെന്ന ഭയമാണ് 
കെട്ടിപ്പൂട്ടി വെക്കാന്‍ 
പഠിപ്പിച്ചത് 

ചിലതൊക്കെ 
കൊഴിഞ്ഞു വീഴാന്‍ തുടങ്ങി 
ചിലതിനെല്ലാം 
ശ്വാസം മുട്ടി 

വീണ്ടും വീണ്ടും 
കെട്ടി നോക്കി 
മുറുകുന്നില്ല
എത്ര കെട്ടിയിട്ടും 

ഇടത്തു വെച്ചും 
വലത്തു വെച്ചും കെട്ടി 
മുകളിലും 
താഴെയും കെട്ടി

കടുംകെട്ടിട്ടു 
കുറുകെ കേട്ടിട്ടു
കല്യാണ കേട്ടിട്ടു 
ഒന്ന് പോലും ഭംഗിയായില്ല 

പൊട്ടിയ മംഗല്യച്ചരടും
കാലിലെ കൊലുസും 
അടര്‍ന്ന കമ്മലുമായി
തട്ടാനെ കണ്ടു 

കൂട്ടിയോജിപ്പിക്കാനായി 
വക്കീലിനെ കണ്ടു 
ഡോക്ടറെ കണ്ടു 
ദൈവത്തെ വിളിച്ചു 

കയര്‍ 
തേഞ്ഞു പോയത് മാത്രംമിച്ചം ..!!!

"ന്റെ വല്യേട്ടന്‍"



ഹൃദയാന്തര്‍ഭാഗത്ത് എന്നും 
സ്നേഹത്തിന്‍ ചാന്തുകുടഞ്ഞ-
തെന്‍ വല്യേട്ടനായിരുന്നു 

ഹൃദയഭിത്തികളില്‍ തട്ടി ഇന്നും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്ന 
സ്നേഹസ്വരമാണാവിളി പോലും 

മനസ്സിലെപ്പോഴും അകലം 
സൂക്ഷിച്ചവര്‍ക്കിടയില്‍ 
ജീവിച്ചു തീരുമ്പോഴും 
ഒരു താരാട്ട് പാട്ടായ് 
വല്യെട്ടനെന്നുമെന്‍ 
അരികിലുണ്ടായിരുന്നെന്കിലെന്ന -
റിയാതാശിച്ചു പോകാറണ്ടീ 
കുഞ്ഞനുജത്തി ...

കണ്ണുനീര്‍ത്തുള്ളികള്‍ 
തുളുംബാനോരുങ്ങവേ 
അറിയാതെ ചുണ്ടിലു-
തിരാറുണ്ടെന്നും "ന്റെ ഏട്ടാ.."

കൊതിച്ചു പോകുന്നു ഞാന്‍ ഇന്നും 
ആ സ്നേഹത്തിനായി ;ആ കരുതലിനായി 
ദൂരെ ഏതോ മാറാല കൂട്ടിനുള്ളില്‍ 
മരഞ്ഞിരുന്നാണെങ്കിലും

തല്ലു കൂടിയും ചെറു കുസൃതികള്‍ 
കാണിച്ചും എനിക്കെന്റെ  ഏട്ടന്റെ കുഞ്ഞനുജത്തിയാകാന്‍ 
രക്തബന്ധം എന്നാ പുസ്തകത്തിന്‍ ഏടുകള്‍ 
മറിയുമ്പോള്‍ അറിയാതെ പോയ ഒരേ-ടാണെന്നും 
എട്ടന് ഞാനും എന്റെ സ്നേഹവും 

മരണ വണ്ടി



സ്വപ്നങ്ങളുടെ ശവത്തെ 
കീറി മുറിക്കുന്ന 
എന്നില്‍ 
നീയെന്താണ് ചികയുന്നത് ?

നിറഞ്ഞു നിറഞ്ഞു 
നീയായിത്തീരാന്‍ 
എവിടെയാണ് 
എന്നിലിടം ബാക്കിയെന്നോ?

സ്വപ്നങ്ങളുടെ ആഴം താണ്ടിയ 
കവിതകള്‍ പെരുകിയ 
ഹൃദയമവിടെയുണ്ടെന്നു
ഉറപ്പു വരുത്തുവാനോ?

വിട്ടു പോകാന്‍ മനസ്സിലെന്നു 
പറഞ്ഞു കൊണ്ടിരിക്കുന്ന 
ഓര്‍മ്മകളെയോ

കാലങ്ങള്‍ക്കപ്പുറത്ത് നിന്നും 
ഓര്‍മ്മത്താളുകള്‍
ശബ്ദത്തോടെ 
മറിഞ്ഞു കൊണ്ടേയിരുന്നു 
അതിനിടയില്‍ ഒരു മുഖവും 

എന്നിലിടങ്ങളൊന്നുമിനീയില്ലെന്
നു
നിനക്കും എന്നിക്കും
മാത്രമറിയാമായിരുന്ന സത്യം

അതിനിടയിലെവിടെയാണ്
സംശയത്തിന്റെ വിഷവിത്തുകള്‍
മരണവണ്ടിയായ്
സൈറന്‍ മുഴക്കി നിനക്കു മേല്‍
പാഞ്ഞു കയറിയത്?

എന്നിട്ടും
കൈ അറിയാതെ വിറച്ചു
മുഖം കണ്ടപ്പോള്‍

ഒരിക്കല്‍
ഹൃദയത്തെയും
ശബ്ദത്തെയും
കണ്ണുകളേയും
കീഴടക്കിയ മുഖം

നീ മാത്രം ..??


ഇന്നലെ പെയ്ത മഴക്കെനോടായി 
എന്തോ രഹസ്യമായ് പറയേണ്ടിയിരുന്നത്രേ
ഈ കോണിച്ചുവട്ടില്‍ ഇരുന്നു ഞാനിന്നെന്‍
ഓര്‍മ്മതന്‍ ഇതള്‍ മറയ്ക്കവേ
മിന്നിമാഞ്ഞു പോയി നിന്‍ പുഞ്ചിരി 
നമ്മെ മറന്നു നാം നടന്ന ക്ഷേത്രാങ്കണങ്ങളും 
കണ്ണ് ചിമ്മി നമ്മോടു സംസാരിച്ച താരകളും 
ആല്‍ത്തറയിലെ തിരികളും ...നാം കോര്‍ത്തെടുത്ത മാലകളും 
-യെല്ലാം എന്നെ നിന്‍ അരികിലെയ്ക്കാനയിച്ചു 

പോയകാല സ്മരണയില്‍  നീരാടി നില്‍ക്കവേ 
കണ്ടു ഞാനാ സുന്ദരിയെ ...നിന്‍ വേളിയെ
ഇല്ലത്തെ കാവും കുളവും ഉണര്‍ത്തിയ ആ കൊച്ചു സുന്ദരിയെ 
ചന്ദനം പൂശിയ മേനിയഴകില്‍ പൂക്കളും 
കിളികളും പൂബാറ്റകളും ക്ഷണം അവളുടെതായി 
അവളുടെ ച്ചുംബനമേറ്റല്ലോ സന്ധ്യ പോലും 
ഉറങ്ങിയത്..
അവളുടെ മരുപടിയായല്ലോ കുയില്‍ പോലും 
മൂളിയത്..

കണ്ണു നിറഞ്ഞു തുളുമ്പിയെങ്കിലും 
കരഞ്ഞില്ല ഞാന്‍..
ഹൃദയത്തുടിപ്പുകള്‍ നിലച്ചെങ്കിലും 
തളര്‍ന്നില ഞാനന്ന് ..

പുത്തന്‍ തിരുവാതിരയും കാര്‍ത്തികയും 
ആ സുന്ദരിയെ അന്നേ തരളിതയാക്കി..

എങ്കിലും കണ്ടു ഞാനാ മൂടല്‍മഞ്ഞു 
നീ മാത്രം ഉണരാത്തതെന്തു ..?
നീ മാത്രം മതിമറക്കാത്തതെന്തു ..?
എന്തെ നീ മാത്രം...നീ മാത്രം..??

മരണം


മരണം എന്നുമെന്നെ പ്രലോഭിപ്പിച്ചിരുന്നു 
ഒരു ദീര്‍ഘ നിശ്വാസത്തിന്‍ 
ആശ്വാസത്തോടെ വിട പറച്ചില്‍ 
വേദനകളറിയാതെ 
ആ സുഖനിദ്രയിലലിയുവാനും..
ഒരു കൊടും കാറിന് ശേഷമുള്ള 
ശാന്തമായ 
മോക്ഷപ്രാപ്തിയാണത്‌..

ജീവനറ്റ ശരീരത്തെ ഇരിക്കുവാന്‍ 
തിരക്കു കൂട്ടുന്ന ശവം തീനികളെ 
ശവത്തില്‍ പങ്കു പറ്റുന്ന
ലാഭാമോഹങ്ങ ളാല്‍ നിര്‍മ്മിതമായ 
മനസ്സിന്റെ മാംസങ്ങളായ
പുറംത്തോട് മാത്രമാണ് നിങ്ങള്‍ 

അമര്‍ത്തിയ ചിരിക്കുമേലെ
കരച്ചിലിന്റെ മൂടുപടമണിഞ്ഞവര്‍
ഭാഗപത്രത്തിനു മേലെ -
കണ്ണീരുറ്റു വീഴാതിരി-
ക്കാനുള്ള ശ്രമത്തിലാണ് 
ഇവിടെ നിന്നുള്ള തിരിച്ചു പോക്കിനെ 
മരണമെന്ന് പറഞ്ഞു തള്ളാതെ
മോക്ഷമാണീതെനിക്ക് ..

ഞാന്‍ തേടുന്നത്



നിശബ്തതയുടെ മൂടുപടം 
അണിഞ്ഞ നിന്‍ ഓര്‍മ്മകള്‍ 
പെരുകിയ ഈ ഇരുട്ടറയില്‍ 
ഞാന്‍ തേടുന്നത് 
നിന്നെ അല്ല..!

പാതി തുറന്നിട്ട ജനാലകളിലൂടെ 
ഇരമ്പുന്ന കാറ്റേറ്റു ചിറകറ്റു 
വീഴുന്ന ചിത്രശലഭങ്ങളെ അല്ല..!

നിനക്കുന്മാതം നല്‍കിയ സിറിജുകളെ അല്ല 
നീ അവസാനമായി ഗാഡം പുണര്‍ന്ന 
മയക്കു മരുന്നുകളെ അല്ല..!

നിന്നെ എന്നില്‍ നിന്നും അകറ്റിയ  പരിഭവങ്ങളെ അല്ല 
നിന്റെ മനസ്സിനെ കാര്‍ന്നു 
തിന്ന കടിഞ്ഞൂണ്‍ പ്രണയത്തെ അല്ല..!

നിനക്കും എനിക്കും അകലം 
സൃഷ്ടിച്ചു ആര്‍ത്തിരമ്പി 
പിന്‍വാങ്ങിയ തിരമാലകളെ അല്ല..!

നമ്മുക്കിടയില്‍ ഇടിമിന്നലായി എത്തിയ 
നിശ്വാസങ്ങളെ ചവിട്ടി മെതിച്ച 
പരിഹാസങ്ങളെ അല്ല..!

മാറാല കെട്ടുകളില്‍ നിറഞ്ഞു 
നിന്നിരുന്ന നിന്‍ നിശ്വാസത്തിന്‍ 
തുടിപ്പുകളെ അല്ല..!

നിന്‍ വസ്ത്രങ്ങളില്‍ തിങ്ങി നിറഞ്ഞ 
വിയര്‍പ്പിന്‍ ഗന്ധമല്ല 
അവ മറയ്ക്കാനായി നീ
പൂശിയ സുഗന്ധത്തെയല്ല ..!

നിന്നിലൂടെ ഊര്‍നിറങ്ങിയ
പുസ്തക കൂമ്പാരങ്ങളെ അല്ല
പ്രണയ ലേഖനങ്ങളെ അല്ല ..!

ഞാന്‍ കൊതിച്ച വാക്കുകളിലെ 
സ്നേഹത്തെ എനിക്ക് നല്‍കാതെ 
വരണ്ടു പോയ മഷി തണ്ടുകളെ അല്ല ..!

പൊട്ടിയ കുടത്തിലെ ഒരു
തുള്ളി നീര് പോലുമല്ല ...!!

മറിച്ചു
ഞാനിന്നു ഈ മുറിയില്‍ 
തേടുന്നത് പഴകിയതെങ്കിലും 
ഞാനെന്‍ നെഞ്ചോടു ചേര്‍ത്ത് 
പിടിച്ച സ്വപ്നത്തെയാണ് ...
ആ സ്നേഹത്തെയാണ്‌ ....!!