കയ്യില്‍ നിറയെ കുപ്പിവളകളിട്ട ഒരു ബ്രസീലിയന്‍ പെണ്‍കുട്ടിയാണ് ലൂസിയ.പച്ചയില്‍ വെള്ള പുള്ളികളുള്ള പാവാടയും ആ വെള്ള ജാക്കറ്റും നന്നായി ഇണങ്ങുന്നുണ്ടവള്‍ക്ക്.കഴുത്തിലെ വലിയ കറുത്ത മാലയില്‍ തൂങ്ങി കിടക്കുന്ന ചുവപ്പ് നിറമുള്ള പേന.ആളൊഴിഞ്ഞ ഒരു പാര്‍ക്കില്‍ അവള്‍ കയ്യിലെ പുസ്തകം നിവര്‍ത്തി എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട്.കാതിലെ നീണ്ട കമ്മല്‍ കാറ്റിനോടൊപ്പം ആടുന്നുണ്ട്..അധികമൊന്നും സംസാരിക്കാത്ത പ്രകൃതം.
ഒരുപക്ഷെ അവളുടെ യാത്രയോടുള്ള കമ്പം കൊണ്ടാകാം വീണ്ടും വീണ്ടും ഞങ്ങള്‍ തമ്മില്‍ കാണാനിടയായി.ഒരു ചിരിയില്‍ മാത്രമായി ഒതുങ്ങുമായിരുന്ന ആ ബന്ധം ഒരിക്കല്‍ അവളുടെ കൂടെ ഉണ്ടായിരുന്ന ഒരു കൊച്ചു സുന്ദരിയുടെ ചിരി മൊട്ടിനാല്‍ വിരിഞ്ഞു.അന്നു തന്നെ അവള്‍ (ഇസബെല്ല)എനിയ്ക്ക് രാജകുമാരിയുടെ...കുഞ്ഞുറുമ്പിന്‍റെ..നീണ്ട സ്വര്‍ണ്ണ താടിയുള്ള അപ്പൂപ്പന്‍റെ കഥകള്‍ പറഞ്ഞു തന്നു.പല കഥകളും കേള്‍ക്കാത്തവയായതിനാലാകാം എന്‍റെ കണ്ണിലെ കൗതുകം മറച്ചു വെക്കാന്‍ ഉള്ള തത്രപാടിലായിരുന്നു ഞാന്‍..അങ്ങനെ ഇസബെല്ലയിലൂടെ ലൂസിയയെ കൂടുതല്‍ അറിയാന്‍ സാധിച്ചു.
ഇസബെല്ലയ്ക്ക് മൂന്നു മാസം മാത്രം പ്രായം ആയിരുന്നപ്പോള്‍ ലൂസിയയെ ഭര്‍ത്താവ് ഉപേക്ഷിച്ചതായിരുന്നു.എങ്കിലും ഭര്‍ത്താവിനെ കുറിച്ച് പറയുമ്പോള്‍ ആയിരം നാക്കാണ് അവള്‍ക്കിന്നും..കണ്ണുകള്‍ക്ക് നക്ഷത്രങ്ങളേക്കാള്‍ തിളക്കം...
ഇന്ത്യക്കാരനായ ഭര്‍ത്താവിനോടുള്ള സ്നേഹവും ബഹുമാനവും ഒക്കെ എന്നെ വളരെയധികം അത്ഭുതപ്പെടുത്തി..
ഇന്ത്യക്കാരനായ ഭര്‍ത്താവിനോടുള്ള സ്നേഹവും ബഹുമാനവും ഒക്കെ എന്നെ വളരെയധികം അത്ഭുതപ്പെടുത്തി..
എനിയ്ക്ക് തെറ്റിയില്ല..ഭര്‍ത്താവിനെ അന്വേഷിച്ച് വന്നതാണ് അവള്‍. യാത്രക്കിടയിലും ഇസബെല്ലയുടെ കണ്ണുകള്‍ അച്ഛനുള്ള ഷര്‍ട്ടുകളിലേക്കും ഷൂസുകളിലേക്കും മാത്രമായിരുന്നു.അല്‍പം വില കൂടിയതാണെങ്കില്‍ അവള്‍ അമ്മയോട് വഴക്കുകൂടി വാങ്ങിച്ചെടുത്തു.ഇത്രയും വില കൂടിയ സാധനങ്ങള്‍ ഈ സമയത്ത് വാങ്ങിയാല്‍ റോയ്ക്ക് ഇഷ്ടപ്പെടില്ല എന്നവള്‍ എന്‍റെ നേരെ തിരിഞ്ഞു നിന്നു പറഞ്ഞപ്പോഴും എന്തെന്നില്ലാത്ത ഒരു എസൈറ്റ്മെന്‍റ് ആ മുഖത്ത് ഉണ്ടായിരുന്നു.
പീന്നീടാണവള്‍ പറയുന്നത്...ഒന്നര വര്‍ഷമായിട്ട് ലൂസിയ ഇന്ത്യയില്‍ തന്നെ ഉണ്ട്.അവസാനം ഭര്‍ത്താവിനെ കണ്ടുമുട്ടിയപ്പോള്‍ അയാള്‍ക്ക് ഒരു അപകടം പറ്റി ചികില്‍സയിലായിരുന്നു.ലൂസിയയ്ക്ക് ശേഷം അയാള്‍ വിവാഹം കഴിച്ച സ്ത്രീ ഇപ്പൊ കൂടെയില്ല.അതിനെ കുറിച്ച് ഒന്നും ഇപ്പൊ ചോദിക്കുന്നത് ശരിയല്ലായെന്നവള്‍ പറഞ്ഞപ്പോള്‍ എനിക്ക് എന്തു പറയണമെന്നറിയാതെയായി..വീണ്ടും വീണ്ടും ലൂസിയ എന്നെ അത്ഭുതപ്പെടുത്തികൊണ്ടിരുന്നു.
റോയുടെ ചികില്‍സയോട് സംബന്ധമായി അവര്‍ രണ്ടു പേരും ഹോസ്പിറ്റലില്‍ തന്നെയാണ് താമസം..ഒരു ചെറു ചിരിയോടെ അവള്‍ തുടര്‍ന്നു...റോയ് ഇപ്പൊ പൂര്‍ണ്ണ ആരോഗ്യവാനാണ്.അവര്‍ അടുത്ത ആഴ്ച്ച ന്യൂയോര്‍ക്കിലേക്ക് തിരിച്ചു പോകുകയുമാണ്.
ചില ബന്ധങ്ങള്‍ ഇങ്ങനെയൊക്കെയാണ്..ചില യാത്രകളും..അത്ഭുതപ്പെടുത്തി കൊണ്ടിരിക്കും..ലൂസിയ എന്ന കുപ്പിവളകളണിഞ്ഞ ബ്രസീലുക്കാരി ഇന്നെന്‍റെ മുന്‍പില്‍ ഒരു വലിയ അത്ഭുതം തന്നെയാണ്..യാത്ര പറഞ്ഞു പോയപ്പോള്‍ അറിയാതെ ആ സുന്ദരിയെ കൈകൂപ്പി നില്‍ക്കാന്‍ മാത്രമെ എനിയ്ക്കു കഴിഞ്ഞുള്ളൂ..കണ്ണില്‍ നിന്നും മറയുന്നത് വരെ ആ അമ്മയേയും കുഞ്ഞിനേയും നോക്കി നിന്നു പോയി..
No comments:
Post a Comment