ഒരു കൊച്ചു മഴനൂലിൻ
ചിറകിലേറി വരിക നീയെൻ
നിലാപുഷ്പമേ ...
പ്രണയമീ വഴിത്താരയിൽ
നിന്നൊലിച്ചിറങ്ങുമ്പോൾ
അറിയാതെയെങ്കിലും മിഴിയിണ
തുളുംബിയതെന്തേ...??
താമസമീ ചില്ലകൾക്കിന്നുമെൻ
കാറ്റിൻ തലോടലേറ്റാടാൻ
പൊഴിയുന്നു തുള്ളികൾ
നീ പൂട്ടിയടച്ച മിഴികളറിയാതെ ..
തിരയുന്നെൻ മിഴികോണുകൾ
കഥ പറയും കാലൊച്ചയെ ..
പ്രിയേ..മറക്കുവാൻ വയ്യൊരുന്നാളും
നിന് കുപ്പിവള കിലുങ്ങിയ ചിരിമൊട്ടുകളെ
ഇന്നുമെൻ മഴവില്ലി ലൊളിച്ചിരി പ്പുണ്ട്
നാം കണ്ട സ്വപ്നത്തിൻ കയ്യൊപ്പുകൾ .
അകലരുതൊരുന്നാളും
അടരരുതൊരുന്നാളും
പ്രണയമേ.. വന്നെൻ ചാരെ ചേർന്നിരിക്കൂ ..
ചിറകിലേറി വരിക നീയെൻ
നിലാപുഷ്പമേ ...
പ്രണയമീ വഴിത്താരയിൽ
നിന്നൊലിച്ചിറങ്ങുമ്പോൾ
അറിയാതെയെങ്കിലും മിഴിയിണ
തുളുംബിയതെന്തേ...??
താമസമീ ചില്ലകൾക്കിന്നുമെൻ
കാറ്റിൻ തലോടലേറ്റാടാൻ
പൊഴിയുന്നു തുള്ളികൾ
നീ പൂട്ടിയടച്ച മിഴികളറിയാതെ ..
തിരയുന്നെൻ മിഴികോണുകൾ
കഥ പറയും കാലൊച്ചയെ ..
പ്രിയേ..മറക്കുവാൻ വയ്യൊരുന്നാളും
നിന് കുപ്പിവള കിലുങ്ങിയ ചിരിമൊട്ടുകളെ
ഇന്നുമെൻ മഴവില്ലി ലൊളിച്ചിരി പ്പുണ്ട്
നാം കണ്ട സ്വപ്നത്തിൻ കയ്യൊപ്പുകൾ .
അകലരുതൊരുന്നാളും
അടരരുതൊരുന്നാളും
പ്രണയമേ.. വന്നെൻ ചാരെ ചേർന്നിരിക്കൂ ..