ഇനി നമുക്കിടയില്‍
ഒരു പ്രളയം കൂടി
സംഭവിക്കണം.
കൊടും കാറ്റായി
നമുക്ക് ചുറ്റും
സ്വയം പടര്‍ന്നിരിക്കുന്ന
നമ്മള്‍
അഗ്നിസാക്ഷിയായി
ശുദ്ധീകരിച്ചവര്‍ .
പേമാരിയായി
നിന്നെയും
എന്നെയും
കഴുകി ശുദ്ധീകരിക്കണം
മറ്റൊരു പ്രളയംകൂടി.
ഈ പാറക്കെട്ടുകളിലേക്ക്
ആഞ്ഞടിക്കുന്ന
തിരമാലകള്‍പോലെ
നീ വരും.
ഈ ഇരിപ്പപ്പൂമാല
അന്ന് നിന്‍റെ
കഴുത്തില്‍ ചാര്‍ത്തും
No comments:
Post a Comment