Sunday, 19 January 2014

അവശിഷ്ടങ്ങള്‍

ഒരുപാട് സ്വപ്നങ്ങളുടെ അവശിഷ്ടങ്ങള്‍
അടി ഞ്ഞു കൂടി കിടക്കുന്നുണ്ടെന്നു
എത്ര പതുക്കെ പറഞ്ഞിട്ടും 
എത്ര ഉറക്കെ പറഞ്ഞിട്ടും
കേള്‍കാതെ പോയി.

സ്വപ്നങ്ങളെ സ്നേഹിച്ചു
ഈ വരികളിലൂടെ ജീവിക്കുമ്പോഴും
ഒരിക്കലെങ്കിലും തിരിച്ചു പോകാന്‍
ആഗ്രഹിക്കാതിരുന്നിട്ടില്ല.

എന്നിലെ ഓരോ ദിവസവും
ഓരോ കവിതയായി മാറുമ്പോഴും
ഉള്ളില്‍ നിന്നുള്ള നിലവിളികളെ
അടുക്കിവെച്ച്‌ ഓരോ പിറവിയേയും
കാത്തിരിക്കുമ്പോഴും
എനിക്ക്‌ ചുറ്റും കത്തിയെറിഞ്ഞ
ചുടുചാരത്തിന്റെ അവസാന
പിടിയും കൈവെള്ളയിലാക്കി
നടന്നകലുമ്പോള്‍
അവശിഷ്ടങ്ങള്‍ തുള്ളിയായി
പെയ്തിറങ്ങിയിരുന്നു.

No comments:

Post a Comment