കണ്ടാല്‍ നാവിലൂറും
ആ പഴയ ജിലേബിയുടെ
മധുരം
ഉത്തരങ്ങള്‍ ഇല്ലാത്ത
ചോദ്യങ്ങളിലൂടെ
മുറിയാതെ
ചോര പൊടിയാതെ
നടക്കാന്‍ പഠിക്കണം
മുങ്ങാങ്കുഴിയിട്ടു
നീന്താന്‍ പഠിക്കണം
സൂ ക്ഷിച്ചുെവച്ച
താക്കോല്‍കൂട്ടങ്ങളും
കൂട്ടിലെ തത്തയും
ചിലയ്ക്കാതെ സൂ ക്ഷിക്കണം
മുഖത്തെ ചിരി
മായാതെ നോക്കണം
ഒടുവിലൊടുവില്‍
വാതില്‍പ്പാളിയിലൂടൊഴുകി-
യെത്തും കുളിര്‍കാറ്റിന്‍റെ
മര്‍മ്മരങ്ങളില്‍
ലയിച്ചൊന്നിച്ചിരിക്കണം
No comments:
Post a Comment