Thursday 23 January 2014

"മരണമെത്തുമെന്‍ വലംകണ്ണില്‍ ആദ്യ-
മെങ്കിലുമെന്‍ ഇടംകണ്ണിന്‍ തടം
തിരയുമെന്‍ പ്രണയത്തെ.."

Wednesday 22 January 2014

പ്രളയം



ഇനി നമുക്കിടയില്‍
ഒരു പ്രളയം കൂടി 
സംഭവിക്കണം.

കൊടും കാറ്റായി 
നമുക്ക് ചുറ്റും 
സ്വയം പടര്‍ന്നിരിക്കുന്ന 
നമ്മള്‍ 
അഗ്നിസാക്ഷിയായി
ശുദ്ധീകരിച്ചവര്‍ .

പേമാരിയായി
നിന്നെയും
എന്നെയും
കഴുകി ശുദ്ധീകരിക്കണം

മറ്റൊരു പ്രളയംകൂടി.

ഈ പാറക്കെട്ടുകളിലേക്ക്
ആഞ്ഞടിക്കുന്ന
തിരമാലകള്‍പോലെ
നീ വരും.
ഈ ഇരിപ്പപ്പൂമാല
അന്ന് നിന്‍റെ
കഴുത്തില്‍ ചാര്‍ത്തും

Tuesday 21 January 2014

നീയിനിയെന്റെ 
കണ്ണുകളിലേക്ക്
നോക്കരൂത്
നിന്റെ 
മൌനത്തിനും 
അവന്റെ
ഇളക്കത്തിനും
ഒരു മരുന്നാണ്‌.

Sunday 19 January 2014

അവശിഷ്ടങ്ങള്‍

ഒരുപാട് സ്വപ്നങ്ങളുടെ അവശിഷ്ടങ്ങള്‍
അടി ഞ്ഞു കൂടി കിടക്കുന്നുണ്ടെന്നു
എത്ര പതുക്കെ പറഞ്ഞിട്ടും 
എത്ര ഉറക്കെ പറഞ്ഞിട്ടും
കേള്‍കാതെ പോയി.

സ്വപ്നങ്ങളെ സ്നേഹിച്ചു
ഈ വരികളിലൂടെ ജീവിക്കുമ്പോഴും
ഒരിക്കലെങ്കിലും തിരിച്ചു പോകാന്‍
ആഗ്രഹിക്കാതിരുന്നിട്ടില്ല.

എന്നിലെ ഓരോ ദിവസവും
ഓരോ കവിതയായി മാറുമ്പോഴും
ഉള്ളില്‍ നിന്നുള്ള നിലവിളികളെ
അടുക്കിവെച്ച്‌ ഓരോ പിറവിയേയും
കാത്തിരിക്കുമ്പോഴും
എനിക്ക്‌ ചുറ്റും കത്തിയെറിഞ്ഞ
ചുടുചാരത്തിന്റെ അവസാന
പിടിയും കൈവെള്ളയിലാക്കി
നടന്നകലുമ്പോള്‍
അവശിഷ്ടങ്ങള്‍ തുള്ളിയായി
പെയ്തിറങ്ങിയിരുന്നു.

ഇതും ഒരു പരാതിയല്ല.


പരാതി ആദ്യമായി പഠിപ്പിച്ചത് 
ആറാം ക്ലാസ്സില്‍ അടുത്തിരുന്ന 
റോസ് മോളാണ്.
അവള്ക്ക് എന്നും അനന്തുവിനെ കുറിച്ചു
പരാതി ആയിരുന്നു.

അന്നും കരുതിയിരുന്നു 
ആണിനു പെണ്ണിനോടും 
പെണ്ണിനു ആണിനൊടും
മാത്രം തൊന്നുന്നതാണിതെന്നു .

പിന്നീട് 10 കഴിഞപ്പോള്‍
സുഷമക്കു എന്നും സുരേഷിനോട്
പരാതി ആയിരുന്നു

അന്നും അതിനു ശേഷവും
എനിക്ക് ആരോടും പരാതി
തോന്നിയിട്ടില്ല .

പിന്നീട് വിവാഹശേഷം
ഭര്ത്താവാണ് പരഞത്
എനിക്കു പരാതി ആണെന്ന്
എന്നാലും ഈ പരാതി എന്നുള്ളതിലും
ഭംഗി പരിഭവത്തിനു ഇല്ലെ ?

Wednesday 8 January 2014

എഴുതുന്നതിലൊക്കെയും
നീ മാത്രമായപ്പോൾ
കുത്തുകൾ യോജിപ്പിച്ചെഴുതി
നോക്കി .

ഇടത്തേയും വലത്തേയും
കുത്തുകൾ യോജിപ്പിച്ച പ്പോൾ
നിന്റെ കണ്ണുകളിലെ
മായാസൗന്ദര്യത്തെ പേടിച്ചു പോയി

നിർത്തി
താഴെ പൂരിപ്പിച്ച പ്പോൾ
അതറിയാതെ നിന്റെ മൂക്കും ചുണ്ടുമായി ..
കൈ വിറച്ചെ ങ്കിലും
നിർത്താതെ വീണ്ടും വരച്ചു നോക്കിയിട്ടും
നിന്റെ മനസ്സ് മാത്രം
വരച്ചെടുക്കാൻ കഴിയാതെ
പോയി

ഞാൻ


നിന്നിലൂടെ മാത്രം 
എപ്പോഴും തുടങ്ങുകയും 
കവിതകളിലൂടെ മാത്രം 
അവസാനിക്കുന്നതും 

Tuesday 7 January 2014

മഴയേ നീ വീണ്ടും തോറ്റു
നിന്നില് ആലിഞ്ഞിറങ്ങുമ്പോഴും
കത്തി എരിയുകയാണീ ഞാന്‍


Monday 6 January 2014

വിഡ്ഢികളുടെ ലോകം



രാവിലെ എഴുനേറ്റപ്പോൾ 
മുതൽ കണ്ണിനൊരു മങ്ങൾ.

ത്രേസ്യാകൊച്ചിന്റെ വീടിന്റെ
കിഴക്ക് വശത്തു നിന്ന്
പരദൂഷണം പറഞ്ഞിരുന്ന
അന്നാമ്മയോടു പറഞ്ഞപ്പോഴല്ലേ മനസിലായത്,

ഇന്നലെ രാത്രി അമ്മുകുട്ട്യാമയുടെ
ഇടഞ്ഞ പോത്തിന്റെ
കൊമ്പുകൾ
മുറുക്കി കെട്ടാൻ
കെട്ട്യോൻ കൊണ്ടുപോയതാണത്രെ

പണ്ട് അങ്ങേരെ കീഴ്പെടുത്തിയതാണത്രെ
എന്റെ നോട്ടം ..!!
നീയെന്ന 
നിഗൂഡതയോട് 
വെറും പ്രണയം 
മാത്രമായിരുന്നില്ല .

പിന്നീട് ,
ഒരു താലിച്ചരടിൽ
സ്വപ്നങ്ങളെ പൊതിഞ്ഞെടുത്തു
പാലൂട്ടിയപ്പോഴും
അതൊരു വെറും
പ്രണയം
മാത്രമായിരുന്നില്ല

ഇതിനു മുൻപെപ്പോഴോ
അക്ഷരങ്ങളുടെ ലോകത്തേക്ക്
കാൽ വഴുതി വീണിരുന്നു .
അപ്പോൾ മാത്രമായിരുന്നോ
ആ പറഞ്ഞ "പ്രണയം " ?