Saturday, 22 November 2014

പ്രണയം

ഒരു കൊച്ചു മഴനൂലിൻ
ചിറകിലേറി വരിക നീയെൻ
നിലാപുഷ്പമേ ...

പ്രണയമീ വഴിത്താരയിൽ
നിന്നൊലിച്ചിറങ്ങുമ്പോൾ
അറിയാതെയെങ്കിലും മിഴിയിണ
തുളുംബിയതെന്തേ...??

താമസമീ ചില്ലകൾക്കിന്നുമെൻ
കാറ്റിൻ തലോടലേറ്റാടാൻ
പൊഴിയുന്നു തുള്ളികൾ
നീ പൂട്ടിയടച്ച മിഴികളറിയാതെ ..
തിരയുന്നെൻ മിഴികോണുകൾ
കഥ പറയും കാലൊച്ചയെ ..

പ്രിയേ..മറക്കുവാൻ വയ്യൊരുന്നാളും
നിന് കുപ്പിവള കിലുങ്ങിയ ചിരിമൊട്ടുകളെ
 ഇന്നുമെൻ മഴവില്ലി ലൊളിച്ചിരി പ്പുണ്ട്
നാം കണ്ട സ്വപ്നത്തിൻ കയ്യൊപ്പുകൾ .

അകലരുതൊരുന്നാളും
അടരരുതൊരുന്നാളും
പ്രണയമേ.. വന്നെൻ ചാരെ ചേർന്നിരിക്കൂ ..

Saturday, 1 November 2014

പഴയ കാമുകി



കണ്ടാല്‍ നാവിലൂറും
ആ പഴയ ജിലേബിയുടെ
മധുരം

ഉത്തരങ്ങള്‍ ഇല്ലാത്ത                          
 ചോദ്യങ്ങളിലൂടെ
മുറിയാതെ
ചോര പൊടിയാതെ                                          
നടക്കാന്‍ പഠിക്കണം
                           
മുങ്ങാങ്കുഴിയിട്ടു
നീന്താന്‍ പഠിക്കണം                            

സൂ ക്ഷിച്ചുെവച്ച
താക്കോല്‍കൂട്ടങ്ങളും
കൂട്ടിലെ തത്തയും                                                
ചിലയ്ക്കാതെ സൂ ക്ഷിക്കണം                  

മുഖത്തെ ചിരി
മായാതെ നോക്കണം

ഒടുവിലൊടുവില്‍
വാതില്‍പ്പാളിയിലൂടൊഴുകി-
യെത്തും കുളിര്‍കാറ്റിന്‍റെ
മര്‍മ്മരങ്ങളില്‍
ലയിച്ചൊന്നിച്ചിരിക്കണം