നിനക്ക് വേണ്ടി ഇനി ഞാനൊരു
പുതപ്പു തുന്നാം
മറ്റാരും കാണാതെ ,
നീ പോലും അറിയാതെ
ആ പുതപ്പിനടിയില്‍ നിന്നോടൊപ്പം
നിന്റെ സ്വപ്നങ്ങളെയും കൂട്ടി വെയ്ക്കാം ...
അതിലൊന്നില്‍ എന്നോ കൂട്ടി ചേര്‍ത്ത
എന്നെയും നിന്റെ നെഞ്ചോടു ചേര്‍ത്ത് വെയ്ക്കാം
ആയിരം കടലുകളുടെ ആഴമുണ്ടായിരുന്നു
നിന്റെ ഓരോ ശ്വാസ -നിശ്വാസങ്ങള്‍ക്കും
ആഴങ്ങളിലെക്കെവിടെയോ വഴുതി വീണ
എന്റെ ആത്മാവിനെ പട്ടുടുപ്പണി ഞ്ഞ്
ആ കടലിനു മീതെ നടത്തി പലപ്പോഴായി
നിന്റെ കണ്ണില്‍ നീ എന്നും
എന്റെ പുഞ്ചിരിക ളെ മാത്രം സൃഷ്ടിച്ചിരുന്നു
ഒരു തുള്ളി കണ്ണുനീര്‍ പോലും
അന്നൊരിക്കലും നിന്നെ പൊള്ളിച്ചിട്ടില്ല ..
എന്നാലും,
ഒരാണി പോലെ നിന്റെ സിരകളില്‍
തറച്ച ആ വിഷക്കുപ്പികളില്‍
ഞാനും അലിഞ്ഞു ചേര്‍ന്നു ഒരിക്കല്‍ .
മറിച്ചൊന്നും പറയുവാനാകാതെ
നിശ്ചലമായി എല്ലാം കണ്ടു കൊണ്ട് നിന്ന
നിന്റെ ആ മുഖം ഇന്നും ഈ ഉറക്കത്തിലും
എനിക്ക് കാണാം ,മറ്റൊന്നും കാണുവാനാകാതെ